
കോഴിക്കോട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ വീടാക്രമിച്ച സംഭവത്തില്‍ പത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. 2012 മെയ് 4 നാണ് കോഴിക്കോട് സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ബാലന്‍റെ വീടാക്രമിക്കപ്പെട്ടത്. പ്രതികള്‍ വീടിന് തീയിടുകയായിരുന്നു.
എം പി ബാലന്‍ ,എം.പി ദമോദരന്‍,എന്‍ കെ വാസു , എന്‍ കെ വിപിന്‍ലാല്‍, ചാലില്‍ ബാബു (ചന്ദ്രന്‍), ശ്രീധരന്‍ , തെക്കയില്‍ രാജീവന്‍, പടിക്ക്താഴ ഷാജി, പടിക്ക്‌താഴ സനല്‍കുമാര്‍, കല്ലറക്കല്‍ ബാബു എന്നിവരാണ് പ്രതികള്‍. മൂന്ന് വര്‍ഷം തടവ്ശിക്ഷയോടൊപ്പം പ്രതികള്‍ മൂന്ന് ലക്ഷം രൂപയും പിഴ അടയ്ക്കണം. വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam