ഗര്‍ഭിണിയായ ഭാര്യയെ കൊന്നത് ഓസ്ട്രേലിയയില്‍ നിന്ന് കാമുകിയെ അയച്ച്; സിനിമയെ വെല്ലുന്ന കൊലപാതകം

Published : Mar 27, 2019, 07:17 PM ISTUpdated : Mar 27, 2019, 07:32 PM IST
ഗര്‍ഭിണിയായ ഭാര്യയെ കൊന്നത് ഓസ്ട്രേലിയയില്‍ നിന്ന് കാമുകിയെ അയച്ച്; സിനിമയെ വെല്ലുന്ന കൊലപാതകം

Synopsis

ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതി മാര്‍ച്ച് 14 നാണ് പഞ്ചാബിലെ തന്‍റെ വീട്ടിലെത്തിയത്.

ഫിറോസ്പൂര്‍: ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കനാലില്‍. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവും കാമുകിയുമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതി മാര്‍ച്ച് 14 നാണ് പഞ്ചാബിലെ തന്‍റെ വീട്ടിലെത്തിയത്. ഭര്‍ത്താവ് ജസ്പ്രീറ്റുമായി വീഡിയോ കോള്‍ നടത്തി പുറത്തേക്ക് പോയ ഭാര്യ രണ്‍വീറത്ത് കൗറിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  മൃതദേഹം കനാലില്‍ കണ്ടെത്തിയത്. 

ജസ്‍പ്രീറ്റിന് ഓസ്ടേലിയയില്‍ വിവാഹിതയായ കിരണ്‍ജിത്ത് എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഭാര്യയെ കൊല്ലാനായി കാമുകി കിരണ്‍ജിത്തിനെ ഇയാള്‍ പഞ്ചാബിലേക്ക്  അയക്കുകയായിരുന്നു. ജസ്പ്രീറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ബന്ധുവിന്‍റെ സഹായത്തോടെ കിരണ്‍ജിത്താണ് രണ്‍വീറത്തിനെ കൊലപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്