
ആലപ്പുഴ: പത്തിയൂരിൽ പത്ത് വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അൻസിൽ ആണ് മരിച്ചത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പത്തു വയസ്സുകാരനായ മുഹമ്മദ് അൻസിലും ഇളയ സഹോദരനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി അമ്മയും അച്ഛനും തൃശൂരിൽ പോയിരിക്കുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam