മോഷ്ടിച്ച തോക്ക് കാറിൽ വച്ച് 53കാരൻ, സിഗരറ്റ് എടുക്കുന്നതിനിടെ ബാലന്‍ വെടിയുതിർത്തു, 10 വയസുകാരന് ദാരുണാന്ത്യം

Published : Jan 01, 2024, 10:11 AM IST
മോഷ്ടിച്ച തോക്ക് കാറിൽ വച്ച് 53കാരൻ, സിഗരറ്റ് എടുക്കുന്നതിനിടെ ബാലന്‍ വെടിയുതിർത്തു, 10 വയസുകാരന് ദാരുണാന്ത്യം

Synopsis

പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ച് വെടിയൊച്ച കേട്ട സ്ഥലത്ത് എത്തിയ പൊലീസ് കണ്ടെത്തിയത് തലയിലും കഴുത്തിലും വെടിയേറ്റ് ചോര വാർന്നൊഴുകുന്ന നിലയിൽ 10 വയസുകാരനെ കണ്ടെത്തിയത്.

കാലിഫോർണിയ: പത്ത് വയസുകാരന്‍റെ തലയിലും കഴുത്തിലും വെടിയേറ്റു, 10 വയസുകാന്‍ അറസ്റ്റിൽ. കാലിഫോർണിയയിലെ സാക്രിമെന്‍റോയിലാണ് സംഭവം. ശനിയാഴ്ചയാണ് പത്ത് വയസുകാരനെ മറ്റൊരു പത്ത് വയസുകാന്റെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരം 4.30ഓടെയാണ് വെടിവയ്പ് നടന്നത്. പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ച് വെടിയൊച്ച കേട്ട സ്ഥലത്ത് എത്തിയ പൊലീസ് കണ്ടെത്തിയത് തലയിലും കഴുത്തിലും വെടിയേറ്റ് ചോര വാർന്നൊഴുകുന്ന നിലയിൽ 10 വയസുകാരനെ കണ്ടെത്തിയത്.

പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു പത്ത് വയസുകാരനാണ് വെടിയുതിർത്തതെന്ന് പൊലീസ് അന്വേഷണത്തിൽ വിശദമായി. പിതാവിന്റെ കാറിൽ നിന്ന് സിഗരറ്റ് അടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഡാഷ് ബോർഡിൽ അലക്ഷ്യമായി സൂക്ഷിച്ച തോക്ക് പത്ത് വയസുകാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതെടുത്ത് വീരവാദം നടത്തുന്നതിനിടെയാണ് തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിലെ പത്ത് വയസുകാരന് വെടിയേറ്റത്. വെടി കൊണ്ട് പത്ത് വയസുകാരന്‍ നിലത്ത് വീണത് കണ്ടതോടെ കുട്ടി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് 53കാരനൊപ്പം 10 വയസുകാരന്‍ കീഴടങ്ങിയത്. ആർക്കെറ്റ് ഡേവിഡ് എന്നയാളാണ് കുട്ടിക്കൊപ്പം പൊലീസിന് മുന്നിലേക്ക് എത്തിയത്.

കൊലപാതകം അടക്കമുള്ള കുറ്റം ചുമത്തിയാണ് പത്ത് വയസുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പിതാവ് വീടിന് മുന്നിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് സിഗരറ്റ് അടിച്ച് മാറ്റാനെത്തിയ 10 വയസുകാരന്‍ യാദൃശ്ചികമായാണ് കാറിലിരുന്ന തോക്ക് കണ്ടത്. തോക്കെടുത്ത കുട്ടി, പിതാവിന് തോക്കുണ്ടെന്ന് വീരവാദം മുഴക്കുന്നതിനിടെ നിറതോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കുട്ടിയുടെ ജീവിതം അപകടത്തിലാക്കിയതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ