ദേശീയപാതയിൽ സ്വർണവ്യാപാരിയെ അക്രമിച്ച് 100 പവൻ കവർന്ന സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Apr 14, 2021, 12:36 AM IST
Highlights

ദേശീയപാതയിൽ വച്ച് സ്വർണവ്യാപാരിയെ അക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ട് കാറുകളിലായെത്തിയ കവർച്ചാസംഘം വ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്.

തിരുവനന്തപുരം: ദേശീയപാതയിൽ വച്ച് സ്വർണവ്യാപാരിയെ അക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ട് കാറുകളിലായെത്തിയ കവർച്ചാസംഘം വ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്.

തമിഴ്നാട് രജിസ്ട്രേഷനിലുളള രണ്ട് കാറുകളിലായെത്തിയ കവർച്ചാസംഘം സ്വർണ്ണവ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. വെളള ഏർട്ടിക്ക കാറിലും ചുവന്ന സ്ഥിറ്റ് കാറിലുമായാണ് സ്വർണ്ണവ്യാപാരി സമ്പത്തിനെയും സഹായികളെയും ആക്രമികൾ പിനതുടർന്നത്. 

സ്വർണ്ണം മോഷ്ടിച്ച ശേഷം സമ്പത്തിന്റെ സഹായികളെ  കാറിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. സിസിടിവിയോ വലിയ ആൾത്തിരക്കോ ഇല്ലാത്ത ഇടവഴിയിലൂടെയാണ് സംഘം യാത്രചെയ്ത് പോത്തൻകോടിന് സമീപമുളള വാവറയമ്പലം എന്ന സ്ഥലത്ത് എത്തിയത്. അതിനാൽ വഴിയറയാവുന്ന പ്രദേശവാസികളായ ചിലരുടെ സഹായം കവർച്ച സംഘത്തിന് കിട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

 കാറുകളുടെ നമ്പർ പ്ലേറ്റുകൾ ഉപേക്ഷിച്ച നിലയിൽ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇവ വ്യാജമാണെന്നും കണ്ടെത്തി. വാഹനങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലൂടെ ക്വട്ടേഷൻ സംഘത്തെപ്പറ്റി ചില സൂചനകൾ പൊ്ലിസിന് ലഭിച്ചിട്ടുണ്ട്.

 നേരത്തെ സ്വർണ മോഷണക്കേസിൽ പ്രതികളായ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ ജയിലിൽ കിടന്നപ്പോള്‍ ആസൂത്രണം ചെയ്ത പദ്ധതിയാണെന്നാണെന്നും പൊലിസിന് സംശയമുണ്ട്.

click me!