ടെലികോമിന്റെ സി.ഇ.ഐ.ആർ പോർട്ടലുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത്രയും മൊബൈൽ ഫോണുകൾ കണ്ടെത്തി നഷ്ട്ടപ്പെട്ട ആളുകൾക്ക് തിരികെ കൊടുത്തത്

കൊച്ചി: എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ നേതൃതത്തിൽ കഴിഞ്ഞ 10 ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തിയത് നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ. ലോസ്റ്റ് മൊബൈൽ ഡിറ്റക്ഷൻ റെയ്‌ഡിലാണ് 224 മൊബൈൽ ഫോണുകൾ കണ്ടെത്തി പരാതിക്കാർക്ക് തിരികെ നൽകിയത്. കൂടുതൽ ഫോണുകൾ കണ്ടെത്തിയിരിക്കുന്നത് നോർത്ത് പറവൂരിൽ നിന്ന് നഷ്ടപ്പെട്ടവയാണ്, 27 എണ്ണം. ആലുവയിൽ കണ്ടെത്തിയത് 18,മൂവാറ്റുപുഴ 17, ഞാറയ്ക്കൽ, പെരുമ്പാവൂർ 13 വീതം. ടെലികോമിന്റെ സി.ഇ.ഐ.ആർ പോർട്ടലുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത്രയും മൊബൈൽ ഫോണുകൾ കണ്ടെത്തി നഷ്ട്ടപ്പെട്ട ആളുകൾക്ക് തിരികെ കൊടുത്തത്. നഷ്ടപെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായുള്ള റെയ്ഡ് തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം