Latest Videos

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ വധം: 11 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

By Web TeamFirst Published Nov 11, 2022, 11:24 AM IST
Highlights

ആനാവൂരിലെ വീട്ടിൽ കയറിയാണ് നാരായണൻ നായരെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്

തിരുവനന്തപുരം: സിപിഎം പ്രവർത്തകനായിരുന്ന ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 11 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആനാവൂരിലെ വീട്ടിൽ കയറിയാണ് സി പി എം പ്രവർത്തകനായിരുന്ന നാരായണനെ വെട്ടി കൊലപ്പെടുത്തിയത്. 2013 നവംബർ 5 നായിരുന്നു കൊലപാതകം. എസ്എഫ്ഐ നേതാവായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെ മാരകമായി വെട്ടേറ്റ് നാരായണൻ നായർ കൊല്ലപ്പെടുകയായിരുന്നു.

click me!