പന്ത്രണ്ട് വയസുകാരി എട്ടുമാസം ഗര്‍ഭിണി; പുറത്തായത് ഞെട്ടിപ്പിക്കുന്ന സംഭവം

Published : Sep 09, 2019, 03:17 PM IST
പന്ത്രണ്ട് വയസുകാരി എട്ടുമാസം ഗര്‍ഭിണി; പുറത്തായത് ഞെട്ടിപ്പിക്കുന്ന സംഭവം

Synopsis

പ്രദേശത്തുള്ള ഒരു ഫാമിലേക്ക് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് അവിടെവെച്ച് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തു.

സൂറത്ത്: പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് മനസിലായതോടെ പുറത്തെത്തുന്നത് എട്ട് മാസം മുമ്പ് നടന്ന ഞെട്ടിക്കുന്ന ബലാത്സംഗ വിവരം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം ഉണ്ടായത്. പ്രദേശത്തുള്ള ഒരു പഴക്കച്ചവടക്കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. 

പെണ്‍കുട്ടി ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണ്. പ്രദേശത്തുള്ള ഒരു ഫാമിലേക്ക് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് അവിടെവെച്ച് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തു.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയച്ചു. കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം കുട്ടി തുറന്നു പറയുന്നത്.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്