
കോഴിക്കോട്: നാദാപുരത്ത് എക്സൈസിൻ്റെ നേതൃത്വത്തിൽ വാറ്റുചാരായ വേട്ട. നാദാപുരം ചിറ്റാരി മലയിൽ നിന്നാണ് 1200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. നിയമസഭ ഇലക്ഷൻ പ്രമാണിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് നാദാപുരം എക്സൈസ് പരിശോധന നടത്തിയത്.
നാദാപുരം നിയോജകമണ്ഡലത്തിലെ വളയം ചിറ്റാരി മലയിൽ ചന്ദനത്താംകുണ്ട് എന്ന സ്ഥലത്തായിരുന്നു ആളില്ലാത്ത നിലയിൽ വാറ്റ് ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചുവെച്ച 1200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. കാടുപിടിച്ച വഴിയിലൂടെ രണ്ടര കിലോമീറ്ററോളം കാൽനടയായി നടന്നുചെന്നായിരുന്നു റെയ്ഡെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam