
മുംബൈ : മഹാരാഷ്ട്രയിലെ താനെയിൽ 13 വയസുകാരനെ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി. താനെ മിരാറോഡിൽ താമസിക്കുന്ന മായങ്ക് എന്ന പതിമൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. പ്രതികൾ പൊലീസിന്റെ പിടിയിലായി.
താനെ മിരാറോഡിൽ താമസിക്കുന്ന മായങ്കിനെ രണ്ട് ദിവസം മുൻപാണ് കാണാതായത്. കുട്ടി, സമീപത്തെ പാർക്ക് വരെ പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ഫോൺ കോൾ അമ്മയ്ക്ക് ലഭിക്കുന്നത്.
സിസിടിവി പരിശോധിച്ചതിൽ നിന്നും, കഴിഞ്ഞ നാല് മാസമായി കുട്ടിയുമായി സംഘം സൗഹൃദം സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. മൊബൈൽ വാങ്ങി നൽകാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നായിഗാവിൽ എത്തിച്ച് കൊല്ലുകയായിരുന്നു. പ്രതികൾ റിമാൻഡിലാണ്.ബിസിനസ് തുടങ്ങാനുള്ള പണം ഉണ്ടാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. മകനെ വിട്ട് നൽകാൻ 35 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് കൊലപാതകത്തിന് ശേഷവും കുട്ടിയുടെ അമ്മയെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.
യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസ്
സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ അറസ്റ്റിൽ, ഇർഷാദ് രക്ഷപ്പെട്ടെന്ന് മൊഴി
കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വയനാട് സ്വദേശികളായ ഷെഹീൽ, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. തട്ടിക്കൊണ്ടുപോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇർഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. നേരത്തെ പ്രദേശത്തെ ചില നാട്ടുകാരും സമാനമായ മൊഴി പൊലീസിന് നൽകിയിരുന്നു. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ, കഴിഞ്ഞ ദിവസം ഇർഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.
ഷമീറാണ് സ്വർണ്ണം തട്ടിയെടുത്തതെന്നും താൻ ഒളിവിലെന്നുമാണ് ഇർഷാദ് വീഡിയോയിൽ പറയുന്നത്. ഷെമീറിനോട് സ്വർണം തിരികെ നൽകാനാവശ്യപ്പെട്ടിട്ടും നൽകിയില്ല. വയനാട്ടിലെ റൂമിലാണ് താൻ ഇപ്പോഴുള്ളതെന്നും ഇർഷാദിന്റെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ പുറത്ത് വന്ന ഈ വീഡിയോ ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസ് വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam