
ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാർകോവിലിൽ മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെല്ലാർ കോവിൽ സ്വദേശി രാഹുലാണ് കേസിലെ പ്രതി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ ഷാജി തോമസിനെയാണ് രാഹുൽ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ചെല്ലാർകോവിലിലെ വീട്ടിൽ വച്ച് ചൊവ്വാഴ്ച ഉച്ചക്കാണ് രാഹുൽ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് തലക്കു പുറകിലേറ്റ വെട്ടാണ് മരണകാരണമായത്. രാവിലെ മുതൽ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും അണക്കരയിലെത്തി മദ്യപിച്ചു. സുഹൃത്ത് വീട്ടിലേക്ക് പോയതിനു ശേഷം ഷാജിയും രാഹുലിൻറെ വീട്ടിലെത്തി. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയും സഹോദരനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പരാതി നൽകാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തർക്കത്തിനിടെ രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പുപയോഗിച്ച് ഷാജിയെ അടിച്ചു. തിരച്ചാക്രമിക്കാൻ വന്നപ്പോൾ കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. തലക്കു പുറകിൽ അഞ്ചു സെന്‍റീമീറ്റർ വരെ നീളത്തിലുള്ള വെട്ടേറ്റ് നാലു മുറിവുകളുണ്ടായിരുന്നു. ഇതിൽ നിന്നും രക്തം വാർന്നാണ് ഷാജി തോമസ് മരിച്ചത്. കൊലപാതക വിവരം രാഹുൽ തന്നെയാണ് അയൽവാസികളെ അറിയിച്ചിത്.
ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു.
Read More : കരിപ്പൂരില്‍ മലാശയത്തിൽ ഒളിപ്പിച്ച് കടത്തിയ എഴ് സ്വർണ്ണ ഗുളികകൾ കണ്ടെടുത്തു; രണ്ട് പേര്‍ പിടിയില്‍
പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍.
മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ ബന്നി മകൻ സോനുവിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്‍റെ പൂച്ചാക്കല്‍ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8,00,000 രൂപ തട്ടിയെടുത്ത് കേസ്സിൽ ഒളിവിലായിരുന്നു ഇയാള്‍.
2021 ഫെബ്രുവരിയിലാണ് സോനു ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു നടത്തിയത്. തട്ടിപ്പ് മനസിലാക്കി ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ കേസ്സ് എടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കേസെടുത്തതോടെ പ്രതി തമിഴ് നാട്ടിലേക്ക് കടന്ന് ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചേർത്തല ഡി.വൈ.എസ്. പി. . ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.