പാകിസ്ഥാനില്‍ 13 വയസ്സുള്ള സിഖ് ബാലനെ കൂട്ടബലാത്സംഗത്തിനിരയായി

Published : Oct 12, 2022, 09:22 PM IST
പാകിസ്ഥാനില്‍ 13 വയസ്സുള്ള സിഖ് ബാലനെ കൂട്ടബലാത്സംഗത്തിനിരയായി

Synopsis

മൂന്ന് പ്രതികളിൽ രണ്ട് പേരെ മൊഹ്‌സിൻ ജമാലി, സിദ്ധീർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ജേക്കബ്ബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 13 വയസ്സുള്ള സിഖ് ബാലനെ കൂട്ടബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ മൂന്നുപേരാണ്. ഇതില്‍  രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പ്രദേശിക പൊലീസുകാര്‍ പറയുന്നത്. ജേക്കബ്ബാദിലെ സിവിൽ ലൈൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

മൂന്ന് പ്രതികളിൽ രണ്ട് പേരെ മൊഹ്‌സിൻ ജമാലി, സിദ്ധീർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ തോക്കിന് മുനയിൽ നിർത്തിയാണ് ഇവർ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് റിപ്പോർട്ട്.

മോട്ടോര്‍ സൈക്കിള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ അടുത്തുള്ള പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനി ലിമിറ്റഡ് (PTCL) ഓഫീസില്‍ എത്തിച്ച് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍  പറയുന്നത്. 

കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു കുട്ടിയുടെ പിതാവിനെ ബ്ലാക്ക് മെയിൽ ചെയ്യാനും പ്രതികള്‍ക്ക് പദ്ധതിയുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനായി പ്രതികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ വീഡിയോ ആക്കിയതായി റിപ്പോര്‍ട്ടുണ്ട്.

കുട്ടിയെ ചികിത്സയ്ക്കായി ജേക്കബ്ബാദിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ മൂന്ന് പ്രതികളിൽ ആരെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാൻ വ്യാപകമായ തിരച്ചില്‍ നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

രണ്ട് ഫോണും സ്വിച്ച് ഓഫ്, പൊതുപരിപാടികളും റദ്ദാക്കി; പീഡനക്കേസ് മുറുകിയതോടെ എംഎൽഎ എൽദോസ് ഒളിവിൽ

നരബലിക്ക് കൂലി ഒന്നരലക്ഷം, മുൻകൂറായി ഏജന്‍റ് ഷാഫി വാങ്ങിയത് 15000 , വ്യാജ പ്രൊഫൈൽ വീണ്ടെടുക്കാൻ ശ്രമം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ