ഒരു കിലോയിലേറെ സ്വർണം വസ്ത്രത്തിലൊളിപ്പിച്ച് കടത്തി;  കൊച്ചിയിൽ യുവാവ് പിടിയിൽ 

Published : Oct 12, 2022, 09:21 PM ISTUpdated : Oct 22, 2022, 08:36 PM IST
ഒരു കിലോയിലേറെ സ്വർണം വസ്ത്രത്തിലൊളിപ്പിച്ച് കടത്തി;  കൊച്ചിയിൽ യുവാവ് പിടിയിൽ 

Synopsis

ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൾ ജലീലിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. നാല് ഗുളികളുടെ രൂപത്തിലൊളിപ്പിച്ച് 1066 ഗ്രാം സ്വർണമാണ് കസ്റ്റംസിന്‍റെ പിടിയിലായത്.  

കൊച്ചി : വസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലേറെ സ്വർണം കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ പിടികൂടി. ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൾ ജലീലിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. നാല് ഗുളികളുടെ രൂപത്തിലൊളിപ്പിച്ച് 1066 ഗ്രാം സ്വർണമാണ് കസ്റ്റംസിന്‍റെ പിടിയിലായത്.   

READ MORE  ട്യൂഷന്‍ ക്ലാസിലേക്ക് പോയ പത്ത് വയസുകാരിയുടെ മൃതദേഹം ജലസംഭരണിക്കുള്ളില്‍; അധ്യാപകന്‍ കസ്റ്റഡിയില്‍

കടത്ത് സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ തലസ്ഥാനത്തും

കടത്ത് സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ തലസ്ഥാനത്തും. തിരുവനന്തപുരത്ത്  സ്വർണ കടത്ത് കേസിലെ പ്രതിയുടെ വീട് പരിശോധിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം‌ ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സ്വർണക്കടത്ത് സംഘം‌ ആക്രമിച്ചത്. വിമാനത്താവളം വഴി രാവിലെ സ്വർണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ സൂപ്രണ്ട് കൃഷ്ണകുമാറിനും ഡ്രൈവർ അരുണിനും പരിക്കേറ്റു. പൊന്നാനി സംഘത്തിനായി കൊണ്ട് വന്ന സ്വർണം അസിം മറ്റൊരു സംഘത്തിന് നൽകി. അസിമിനെ പിന്തുടർന്ന് പൊന്നാനി സംഘം വീട്ടിലെത്തി. ഇതിനിടയിലാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. സ്വർണവുമായി വീട്ടിലെത്തിയ അസിം കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്. അസിം ദുബൈയിൽ നിന്ന് സ്വർണം കടത്തിയെന്ന് കസ്റ്റംസ് പറയുന്നു.

കഴിഞ്ഞ ദിവസം, കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടിരുന്നു. വിമാനത്താവള വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഘത്തിലെ പ്രധാനിയായായ കൊണ്ടോട്ടി സ്വദേശി റിയാസാണ്‌ ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറിൽ രക്ഷപ്പെട്ടത്. ആക്രമണത്തില് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിമാന താവള ജീവനക്കാരെ ഉപയോഗിച്ച് 5 കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.

READ MORE എറണാകുളത്ത് മൂന്നിടത്ത് അപകടം, ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ