മീടു ആരോപണം; 14 കാരൻ പതിനൊന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published : May 07, 2020, 01:03 AM IST
മീടു ആരോപണം; 14 കാരൻ പതിനൊന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Synopsis

മീടു ആരോപണത്തെ തുടർന്ന് 14 കാരൻ ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സ്വദേശിയായ 14 വയസുകാരനാണ് ആത്മഹത്യ ചെയ്തത്.

ദില്ലി: മീടു ആരോപണത്തെ തുടർന്ന് 14 കാരൻ ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സ്വദേശിയായ 14 വയസുകാരനാണ് ആത്മഹത്യ ചെയ്തത്. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സഹപാഠിയായ പെണ്‍കുട്ടി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് ജീവനൊടുക്കിയത്.

രണ്ട് വർഷങ്ങൾക്കു മുൻപ് തന്നെ കൗമാരക്കാരനായ സുഹൃത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടി നവമാധ്യമത്തിൽ കുറിച്ചത്. പെൺകുട്ടിയുടെ പോസ്റ്റിന് പിന്നാലെ സഹപാഠികളായ മറ്റുള്ളവർ 14-കാരന് ഇതുസംബന്ധിച്ച് സന്ദേശം അയച്ചിരുന്നു. തുടർന്ന് താമസിച്ചിരുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നും ചാടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തനിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഭയന്നാകാം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തലക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ആത്മഹത്യക്ക് ബോയ്‌സ് ലോക്കര്‍ റൂം സംഭവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ