കാക്കി പാന്‍റ്സും തൊപ്പിയും വേഷം, മാളിലെത്തിയവർക്ക് നേരെ വെടിയുതിര്‍ത്ത് 14കാരൻ, 2 പേർ കൊല്ലപ്പെട്ടു, അറസ്റ്റ്

Published : Oct 04, 2023, 09:15 AM ISTUpdated : Oct 04, 2023, 12:27 PM IST
കാക്കി പാന്‍റ്സും തൊപ്പിയും വേഷം, മാളിലെത്തിയവർക്ക് നേരെ വെടിയുതിര്‍ത്ത് 14കാരൻ, 2 പേർ കൊല്ലപ്പെട്ടു, അറസ്റ്റ്

Synopsis

വെടിവയ്പിന് പിന്നാലെ പരസ്പര ബന്ധമില്ലാതെ സംസാരിച്ചുകൊണ്ട് പൊലീസിന് മുന്നില്‍ കീഴടങ്ങുന്ന 14കാരന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്

ബാങ്കോക്ക്: ഷോപ്പിംഗ് മാളിൽ രണ്ട് പേരെ വെടിവച്ചുകൊന്ന പതിനാലുകാരൻ അറസ്റ്റിൽ. ബാങ്കോക്കിലെ നഗരത്തിലെ ഏറ്റവും പ്രശസ്തമായ സിയാം പാരഗൺ മാളിലാണ് വെടിവെപ്പ് നടന്നത്. ചൈന, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തായ്‌ലൻഡ് പൊലീസ് വിശദമാക്കുന്നത്. വെടി വയ്പിന് പിന്നാലെ പരസ്പര ബന്ധമില്ലാതെ സംസാരിച്ചുകൊണ്ട് പൊലീസിന് മുന്നില്‍ കീഴടങ്ങുന്ന 14കാരന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് വെടിവയ്പുണ്ടായത്. പെട്ടന്നുണ്ടായ വെടിവയ്പിന്റെ കാരണമെന്താണെന്ന് ഇനയും വ്യക്തമായിട്ടില്ല. ആറ് പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റിട്ടുള്ളത്. ഇതില്‍ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബേസ്ബോള്‍ തൊപ്പിയും കാക്കി കാർഗോ പാന്‍റ്സും അണിഞ്ഞെത്തിയ 14കാരന്‍ പെട്ടന്ന് ചുറ്റുമുണ്ടായിരുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വിദേശ സഞ്ചാരികളും സ്വദേശികളും ഒരു പോലെയെത്തുന്ന തിരക്കുള്ള നഗരമായ ബാങ്കോക്കിലുണ്ടായ വെടിവയ്പിനെ പ്രധാനമന്ത്രി ശ്രട്ട താവിസിന്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നാണ് പ്രതികരണം വിശദമാക്കുന്നത്.

പ്രായ ഭേദമില്ലാതെയുള്ള തോക്കുകൊണ്ടുള്ള അതിക്രമം അടുത്ത കാലത്ത് തായ്ലാന്‍ഡില്‍ വര്ധിക്കുന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മുന്‍ പൊലീസുകാരന്‍ നഴ്സറിയിലെ 22 കുട്ടികളെ വെടിവച്ചുകൊന്നിരുന്നു. 2020ല്‍ ഒരു സൈനികന്‍ 29 പേരെ വെടിവച്ച് കൊല്ലുകയും 57ല്‍ അധികം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ ഫ്ലോറിഡയില്‍ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തര്‍ക്കം പരിഹരിക്കാനായി തോക്കുമായി എത്തിയ 11കാരന്‍റെ വെടിയേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത് തിങ്കളാഴ്ച രാത്രിയാണ്. സംഭവത്തില്‍ 11കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശീലനത്തിലെ തര്‍ക്കം പാര്‍ക്കിംഗ് ഭാഗത്തേക്ക് നീണ്ടിട്ടും പരിഹാരമായിരുന്നില്ല. ഇതോടെയാണ് 11കാരന്‍ തോക്കുമായി ഗ്രൌണ്ടിലേക്ക് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്