
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്ഫോമിൽ നിന്നും 15.750 കിലോ കഞ്ചാവ് പിടികൂടി. പോളിത്തീൻ കവറുകളിലാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ട്രെയിൻ മാർഗം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തു സജീവമായതിനെ തുടർന്ന് എക്സൈസും ആർപിഎഫും പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ പരിശോധന കർശനമാക്കിയതിനെ തുടർന്നായിരുന്നു സംയുക്ത പരിശോധന.
കഞ്ചാവിന്റെ ഉടമയെ കണ്ടെത്താൻ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത്ത് ബാബു സി, എക്സൈസ് ഇൻസ്പെക്ടർ പ്രജിത്ത് എ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഗഫൂർ, എം സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗാധരൻ, മുഹമ്മദ് അബ്ദുൾ റഹൂഫ്, കോഴിക്കോട് ആർപിഎഫ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, ശ്രീനാരായണൻ, ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam