ഒളിച്ചോടുന്നത് തടഞ്ഞു; 15കാരിയും 37കാരനായ കാമുകനും മാതാപിതാക്കളെ അടിച്ചുകൊന്നു

Published : Aug 10, 2022, 06:40 PM ISTUpdated : Aug 10, 2022, 06:44 PM IST
ഒളിച്ചോടുന്നത് തടഞ്ഞു; 15കാരിയും 37കാരനായ കാമുകനും മാതാപിതാക്കളെ അടിച്ചുകൊന്നു

Synopsis

കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറുമുപയോ​ഗിച്ച് 15കാരിയും കാമുകനും മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്.

ജംഷഡ്പുർ: വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് 15കാരിയും 37കാരനായ കാമുകനും മാതാപിതാക്കളെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ കിഴക്കൻ സിങ്ബും ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഞായറാഴ്ച രാത്രി കാമുകനോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾ തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് നാല് പേരും തർക്കവും പിടിവലിയുമായി. ഈസമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറുമുപയോ​ഗിച്ച് 15കാരിയും കാമുകനും മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം അയൽക്കാർ മൃതദേഹം കണ്ടെത്തിയത്. 42 വയസ്സുള്ള പിതാവും 35 വയസ്സുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ബൈക്കിൽ നാടുവിടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് പിടികൂടി. വിവാഹത്തിന് തടസ്സ നിന്നതും ഒളിച്ചോടുന്നത് തടഞ്ഞതുമാണ് കൊലപാതകത്തിനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ​ദിവസം, ഉത്തർപ്ര​ദേശിലെ 12കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതികൾ പിടിയിലായി. ഉത്തര്‍പ്രദേശിൽ 28 വര്‍ഷം മുമ്പ് നടന്ന ബലാത്സംഗക്കേസിലാണ് സഹോദരങ്ങൾ പിടിയിലായിരിക്കുന്നത്. പ്രതി ഗുഡ്ഡു ഒരാഴ്ച മുമ്പ് പൊലീസ് പിടിയിലായി. ഇയാളുടെ സഹോദരൻ നകി ഹസൻ ബുധനാഴ്ചയാണ് രാവിലെയാണ് അറസ്റ്റിലായത്. 1994ലാണ് കേസിനാസ്പദമായ സഭവം നടന്നത്. 12 വയസ്സുകാരി രക്ഷിതാക്കൾക്കൊപ്പം സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിച്ചിരുന്നത്. വീട്ടിൽ കുട്ടി ഒറ്റയ്ക്കുള്ള സമയം പ്രതികൾ പലതവണ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. നവജാത ശിശുവിനെ ഒരു ബന്ധുവിന് നൽകുകയും പിന്നീട് ഇവര്‍ വിവാഹിതയാവുകയും ചെയ്തു. എന്നാൽ കൂട്ടബലാത്സംഗത്തെ കുറിച്ച് അറിഞ്ഞ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. 2021 മാര്‍ച്ചിലാണ് ഇവര്‍ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ നകിയുടെയും ഗുഡ്ഡുവിന്റെയും പെണകുട്ടി ജന്മം നൽകിയ കുട്ടിയുടെയും ഡിഎൻഎ പരിശോധന നടത്തി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മാസങ്ങൾക്കുള്ളിൽ പ്രതികൾ ഹൈദരാബാദിലേക്ക് മുങ്ങി. 

 

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം