കൂട്ടുകാരനെ കെട്ടിയിട്ട് 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Published : Apr 18, 2019, 12:17 PM ISTUpdated : Apr 18, 2019, 12:20 PM IST
കൂട്ടുകാരനെ കെട്ടിയിട്ട് 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Synopsis

രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് മരത്തില്‍ കെട്ടിയിട്ട് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ ഇരുവരെയും കൊല്ലുമെന്ന്ഭീ ഷണിപ്പെടുത്തുകയും ചെയ്തു.

മുംബൈ: കൂട്ടുകാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കി 15കാരിയെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഈസ‍്റ്റ് മുംബൈയിലെ വിറാറിലാണ് സംഭവം. ബുധനാഴ്ചയാണ് പെണ്‍കുട്ടിയും പിതാവും വിറാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തിങ്കാളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. 

ബന്ധുവിന്‍റെ വീട്ടില്‍ പോകുകയായിരുന്ന പെണ്‍കുട്ടി വഴിമധ്യേ കൂടെ പഠിക്കുന്ന സുഹൃത്തിനെ കണ്ടു. ഇരുവരും സംസാരിച്ചു പോകുന്നതിനിടെയാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് രണ്ടുപേര്‍ ഇരുവരെയും പിടികൂടി. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിടുകയും പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ഇരുവരും മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. പെണ്‍കുട്ടിയും സുഹൃത്തും നല്‍കിയ വിവരവും അടയാളവുമനുസരിച്ച് പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് ചോദ്യം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത
ആരതിയുടെ മരണം: ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌