യൂട്യൂബ് നോക്കി 15കാരി വീട്ടിൽ പ്രസവിച്ചു, നവജാത ശിശുവിനെ കൊലപ്പെടുത്തി പെട്ടിയിലൊളിപ്പിച്ചു 

Published : Mar 06, 2023, 09:10 AM ISTUpdated : Mar 06, 2023, 09:11 AM IST
യൂട്യൂബ് നോക്കി 15കാരി വീട്ടിൽ പ്രസവിച്ചു, നവജാത ശിശുവിനെ കൊലപ്പെടുത്തി പെട്ടിയിലൊളിപ്പിച്ചു 

Synopsis

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഞെട്ടിക്കുന്ന സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെൺകുട്ടിക്ക് ജന്മം നൽകിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. വീട്ടിൽവെച്ചാണ് 15കാരി പ്രസവിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കുട്ടി അമ്മയിൽ നിന്ന് ​ഗർഭം മറച്ചുവെച്ചു. ഒടുവിൽ സംഭവം പുറത്തറിയാതിരിക്കാൻ ആശുപത്രിയിൽ പോകാതെ വീട്ടിൽ നിന്ന് പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബ് വീഡിയോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. മാർച്ച് രണ്ടിനാണ് 15കാരി വീട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി‌ത്. ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അവളുടെ വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യവസായിയുടെ കൊലപാതകത്തിന് കാരണം സ്വവർ​ഗാനുരാ​ഗത്തിലെ വിള്ളൽ? കൂടുതൽ അന്വേഷണത്തിന് പൊലീസ്

സംഭവം അറിഞ്ഞ അമ്മയാണ് 15കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ