30 Years Imprisonment : വായില്‍ തുണികെട്ടി പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം തടവ്

Published : Dec 21, 2021, 05:56 PM IST
30 Years Imprisonment : വായില്‍ തുണികെട്ടി പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം തടവ്

Synopsis

വലിയതുറ സ്വദേശി 32കാരനായ സുനിൽ അൽഫോൺസിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

തിരുവനന്തപുരം: പതിനാറുകാരിയെ വായിൽ തുണികെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ (Rape Case) പ്രതിയ്ക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി (Court). തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വലിയതുറ സ്വദേശി 32കാരനായ സുനിൽ അൽഫോൺസിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

പതിനാറുകാരിയുടെ വായിൽ തുണി കെട്ടിയിട്ട് രണ്ട് പേർ ചേർന്ന്  ബലാൽസംഗം ചെയ്യുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് സുനിൽ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക പരാതിക്കാരിയായ പെൺക്കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2014 ഫെബ്രുവരി 26 ന്, പനി ബാധിച്ച പെൺകുട്ടി വലിയതുറ ആശുപത്രിയാൽ ചികിൽസയ്ക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ആണ്. 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്