Law student drug case : കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ; വിശാഖപട്ടണത്തുനിന്ന് ബസിൽ കടത്തി

Published : Dec 21, 2021, 09:51 AM ISTUpdated : Dec 21, 2021, 10:36 AM IST
Law student drug case : കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ; വിശാഖപട്ടണത്തുനിന്ന് ബസിൽ കടത്തി

Synopsis

ഹാഷിഷ് ഓയിൽ ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്നു. ഇയാൾ കടത്തു സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. 

കൊച്ചി: ന്യൂ ഇയര്‍ പാര്‍ട്ടിക്കായി (New Year Party)  വിശാഖപട്ടണത്തുനിന്നും (Vizag)  കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി (Hashish Oil)  നിയമവിദ്യാര്‍ത്ഥി  പിടിയിലായി. കാക്കനാട് (Kakkanad)  സ്വദേശി മുഹമ്മദ് ( 23)  ആണ് പിടിയിലായത്. ബം​ഗളൂരിൽ  എൽഎൽബി വിദ്യാർഥിയാണ് ഇയാൾ. 

ഹാഷിഷ് ഓയിൽ ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്നു. ഇയാൾ കടത്തു സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. 

അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയില്‍ വെച്ച് മറ്റോരാള്‍ക്ക് കൈമാറാന്‍ മാത്രമെ നിര്‍ദ്ദേശമുണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴി. മുഹമ്മദിന്‍റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. 

മദ്യക്കുപ്പികൾ തകർത്തു, വനിത ജീവനക്കാരിയെ ഉന്തി; ബിവറേജസിൽ യുവാവിന്റെ അതിക്രമം

ബവ്കോ സൂപ്പർമാർക്കറ്റിൽ (BEVCO Supermarket) മദ്യക്കുപ്പികൾ (Liquor Bottles) പൊട്ടിച്ചും വധഭീഷണി മുഴക്കിയും അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. പുതൂർക്കര തൊയകാവിൽ അക്ഷയ് (24) ആണ് തൃശൂർ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ മുപ്പതിലേറെ വിദേശമദ്യ- ബിയർ കുപ്പികൾ എറിഞ്ഞുടച്ചതായാണ് ഏകദേശ കണക്ക്. . 20,000 രൂപയുടെ നഷ്ടമുണ്ടായെന്ന് അധികൃതർ പറയുന്നു. ബിയർ കുപ്പിയുടെ അടപ്പ് പൊട്ടിച്ച് സൂപ്പർമാർക്കറ്റിനുള്ളിൽ തന്നെ യുവാവ് മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. (കൂടുതൽ വായിക്കാം..)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അജീഷ് ലഹരിക്ക് അടിമ; അച്ഛനെയും അമ്മയെയും കൊന്ന ശേഷം ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു; ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിൽ
അവിവാഹിതയായ മകൾ ഗർഭിണി, നാണക്കേട് ഭയന്ന് നദിയിൽ മുക്കിക്കൊന്ന് അച്ഛൻ, അറസ്റ്റ്