വീണ്ടും ക്രൂരമായ കൊലപാതകം: 16 കാരിയെ 20കാരനായ സുഹൃത്ത് കുത്തിക്കൊന്നു; പ്രതി ഒളിവിൽ

Published : May 29, 2023, 02:09 PM ISTUpdated : May 29, 2023, 02:27 PM IST
വീണ്ടും ക്രൂരമായ കൊലപാതകം: 16 കാരിയെ 20കാരനായ സുഹൃത്ത് കുത്തിക്കൊന്നു; പ്രതി ഒളിവിൽ

Synopsis

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് പോലീസ് പറഞ്ഞു

ദില്ലി: ദില്ലിയിൽ വീണ്ടും ക്രൂരമായ കൊലപാതകം. പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവാണ് കുത്തിക്കൊലപ്പെടുത്തിയത്. 20കാരനായ സാഹിൽ ആണ് ക്രൂര കൃത്യത്തിന് പിന്നിൽ. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് ദില്ലി പോലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. സാഹിൽ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞില്ല.

കൊല്ലപ്പെട്ട പെൺകുട്ടിക്ക് 50 തവണ കുത്തേറ്റിട്ടുണ്ടെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ദില്ലി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല യോ​ഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ