പന്തെടുക്കാന്‍ മതില്‍ ചാടിയ 17കാരനെ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചു

Published : Jul 23, 2019, 11:10 AM IST
പന്തെടുക്കാന്‍ മതില്‍ ചാടിയ 17കാരനെ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചു

Synopsis

ബാലന്‍റെ അച്ഛന്‍റെ പരാതിയില്‍ കേസെടുത്തെന്ന് ഗോരഖ്നാഥ് പൊലീസ് അറിയിച്ചു. വ്യവസായിയുടെ സുരക്ഷ ജീവനക്കാരനായ സുമിത് സിംഗ് എന്നയാളാണ് വെടിവെച്ചതെന്നും പരാതിയില്‍ പറയുന്നു. 

ലക്നൗ: കളിക്കുന്നതിനിടെ തെറിച്ചുപോയ പന്ത് എടുക്കാന്‍ മതില്‍ ചാടിക്കടന്ന 17കാരനുനേരെ വീട്ടുടമയുടെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തു. അരവിന്ദ് കുമാര്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്.  അരവിന്ദിനെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

വ്യവസായിയായ ചന്ദ്രപ്രകാശ് അഗര്‍വാളിന്‍റെ വീടിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവെയാണ് അപകടം. ബാലന്‍റെ അച്ഛന്‍റെ പരാതിയില്‍ കേസെടുത്തെന്ന് ഗോരഖ്നാഥ് പൊലീസ് അറിയിച്ചു. വ്യവസായിയുടെ സുരക്ഷ ജീവനക്കാരനായ സുമിത് സിംഗ് എന്നയാളാണ് വെടിവെച്ചതെന്നും പരാതിയില്‍ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം