കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു; 17 കാരന്‍ പിടിയില്‍

Published : Jan 15, 2022, 07:47 AM IST
കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു; 17 കാരന്‍ പിടിയില്‍

Synopsis

ആത്മഹത്യാ ശ്രമം നടന്ന ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മെബൈലില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. 

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പയില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് (Suicide) ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ (Pocso Case) വകുപ്പുകള്‍ പ്രകാരം 17 വയസുകാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

രണ്ട് ദിവസം മുമ്പെയാണ് പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശവാസിയായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ആത്മഹത്യാ ശ്രമം നടന്ന ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മെബൈലില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പിന്നാലെയാണ് പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതര നിലയിലായ പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ർ ദിവസം മരണപ്പെടുകയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബസിനുള്ളിൽ വച്ച് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്, അവസാന സ്റ്റോപ്പിന് മുൻപ് കത്തിയമർന്ന് ബസ്, 6 പേർ കൊല്ലപ്പെട്ടു
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ