17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

Published : Jun 22, 2023, 08:32 PM ISTUpdated : Jun 22, 2023, 08:51 PM IST
17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

Synopsis

തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി.

തിരുവനന്തപുരം: പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.

അതിനിടെ, കണ്ണൂരില്‍ ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. നിരവധി തവണ പീഡനം ഉണ്ടായെന്നാണ് പരാതി. പയ്യന്നൂർ പൊലീസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Also Read: വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടി; യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ