വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published : Dec 28, 2022, 07:50 AM ISTUpdated : Dec 28, 2022, 09:31 AM IST
വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Synopsis

സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. കൊലപാതകം നേരിട്ട് കണ്ടതിന്‍റെ നടുക്കത്തില്‍ സംഗീതയുടെ അച്ഛന്‍.

രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാനില്ല.

Also Read: 'ശബ്ദം കേട്ട് ജനല്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ'; അച്ഛന്‍റെ വാക്കുകള്‍ ഇങ്ങനെ

പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെൺകുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. മരിച്ച സംഗീത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ