നിര്‍ധനയായ പെണ്‍കുട്ടിക്ക് സൗജന്യ താമസവും പഠനവും വാഗ്ദാനം ചെയ്ത് പീഡനം; വ്യാജ ഡോക്ടറടക്കം മൂന്നു പേര്‍ അറസ്റ്റിൽ

Published : Jun 25, 2025, 05:04 PM ISTUpdated : Jun 25, 2025, 05:05 PM IST
Rape

Synopsis

ഒഡീഷയിലെ ഗഞ്മിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ബബാനി ശങ്കര്‍ ദാസ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്

ഭുവനേശ്വര്‍: ഡോക്ടര്‍ ചമഞ്ഞ് 17കാരിയെ ക്ലിനിക്കിൽ വെച്ച് പീഡിപ്പിച്ചതായി പരാതി. ഒഡീഷയിലെ ഗഞ്ജമിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ബന്ധുവായ 45കാരിയുടെ പരാതിയിൽ ബൈദ്യാനന്ദപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ബബാനി ശങ്കര്‍ ദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി.

ക്ലിനിക്കിൽ നിര്‍ധനാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ താമസവും വിദ്യാഭ്യാസവും നൽകുമെന്ന് ഗ്രാമത്തിലെ അങ്കണ്‍വാടി വര്‍ക്കറായ 50കാരി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് 17കാരിയുടെ മാതാവ് പെണ്‍കുട്ടിയുമായി ക്ലിനിക്കിൽ പോയതെന്നാണ് പൊലീസ് പറയുന്നത്. 17കാരിയെ നഴ്സിങ് പഠനത്തിന് വിടാമെന്നും സൗജന്യ താമസം നൽകാമെന്നും ദാസ് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ അവിടെ താമസിപ്പിക്കാൻ തയ്യാറാവുകയായിരുന്നു. ആദ്യത്തെ മൂന്നു ദിവസം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജൂണ്‍ 23ന് വൈകിട്ട് അഞ്ചിന് ഡോക്ടര്‍ ദാസിന്‍റെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നു. രാത്രി ഏഴോടെ പെണ്‍കുട്ടിയെ ദാസ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ക്ലിനിക്കിലെ സഹായിയായ യുവതി 17കാരിക്ക് വെള്ളം കുടിക്കാനും നൽകി. വെള്ളം കുടിച്ചതോടെ സംസാരിക്കാൻ പോലും കഴിയാത്ത വിധം പെണ്‍കുട്ടി അവശയായി. ഈ സമയത്താണ് ശങ്കര്‍ ദാസ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഇതിനുശേഷം പെണ്‍കുട്ടി ബന്ധുവായ സ്ത്രീയുടെ വീട്ടിലെത്തി സംഭവിച്ച കാര്യം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വൈദ്യ പരിശോധന നടത്തിയശേഷം ഫോറന്‍സിക് സംഘം ക്ലിനിക്കിലും ശങ്കര്‍ ദാസിന്‍റെ വീട്ടിലുമെത്തി തെളിവെടുത്തു.

ഹോമിയോപ്പതിയിൽ വ്യാജ ഡിഗ്രിയുള്ള ശങ്കര്‍ ദാസ് ഡോക്ടറാണെന്ന് ചമഞ്ഞ് ക്ലിനിക്ക് നടത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ശങ്കര്‍ ദാസ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കര്‍ ദാസിന്‍റെ ക്ലിനിക്കിലെ സഹായി 21കാരിയായ പ്രിയങ്ക സാഹു, അങ്കണ്‍വാടി വര്‍ക്കര്‍ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ