അമ്മ എല്ലാം മറച്ചുവച്ചു, 17 കാരിയുടെ വയറുവേദനയിൽ ഡോക്ടറുടെ സംശയം നിർണായകമായി; തൊടുപുഴ പീഡനം ലോകമറിഞ്ഞതിങ്ങനെ

Published : Apr 11, 2022, 05:31 PM IST
അമ്മ എല്ലാം മറച്ചുവച്ചു, 17 കാരിയുടെ വയറുവേദനയിൽ ഡോക്ടറുടെ സംശയം നിർണായകമായി; തൊടുപുഴ പീഡനം ലോകമറിഞ്ഞതിങ്ങനെ

Synopsis

Thodupuzha rape പെൺകുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു. എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 2019ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഇടുക്കി: തൊടുപുഴയിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് (Thodupuzha rape )അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി. ഇരുവര്‍ക്കുമെതിരെ കേസെടുക്കാൻ നിര്‍ദ്ദേശം നൽകി. രണ്ട് കൊല്ലം മുന്പ് ഇതേ കുട്ടിയുടെ ബാലവിവാഹം നടത്തിയതിൽ അമ്മയ്ക്കെതിരെ കേസെടുത്തിരുന്നെന്നും സിഡബ്ല്യൂസി ജില്ലാ അധ്യക്ഷൻ പറഞ്ഞു.

തൊടുപുഴ സ്വദേശിയായ പതിനേഴുകാരിയെ പതിനഞ്ചിലധികം പേരാണ് പീഡിപ്പിച്ചത്. എല്ലാം അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെ. ഇടനിലക്കാരനായ ബേബിയിൽ നിന്ന് പണം പറ്റിയായിരുന്നു കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോൾ അക്കാര്യവും അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. 

പെൺകുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു. എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 2019ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചു നൽകി. 

വിഷയത്തിൽ സിഡബ്ല്യൂസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നൽകുന്നത്.അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജജിതമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ആറുപേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന് കിട്ടിയുണ്ട്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാൾ പണവും കൈപ്പറ്റി. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുമാസം ഗര്‍ഭിണിയാണ് പതിനേഴുകാരി.

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ; 'ഭര്‍തൃവീട്ടില്‍ പീഡനം', യുവതിയുടെ ഓഡിയോ പുറത്ത്

കൊല്ലം: കിഴക്കേകല്ലടയിൽ ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ (Suicide) ചെയ്തു. എഴുകോൺ കടയ്ക്കോട് സ്വദേശി സുവ്യ എ എസ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ അമ്മയും സുവ്യയും തമ്മില്‍ ഇന്നലെ രാവിലെയും വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയില്‍ കയറി സുവ്യ വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് സുവ്യയെ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയത്. അതിനിടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനം സുവ്യ വിവരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. 

മരണത്തിന് മുമ്പ് സുവ്യ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത ഓഡിയോയാണിത്. ഭര്‍തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയില്‍ നിന്ന് മാനസിക പീഡനമുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല. എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്‍റെ അമ്മയാണെന്നും ഓഡിയോയില്‍ സുവ്യ പറയുന്നുണ്ട്. സുവ്യയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ അമ്മയ്ക്കും എതിരെ ചുമത്തും. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും