
താനെ: സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ 17 വയസ്സുകാരിയെ പൊലീസ് പിടികൂടി. വേശ്യാവൃത്തിക്ക് നിർബന്ധിതരായ നാല് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. നവി മുംബൈയിലാണ് സംഭവം.
നവി മുംബൈയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് 17 കാരിയുടെ നേതൃത്വത്തില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ, പൊലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. വാഷിയിലെ ഹോട്ടലിലാണ് സംഭവം. കസ്റ്റമര്‍ എന്ന വ്യാജേന എത്തിയാണ് പൊലീസ് റെയ്ഡ് നടത്തിയത്.
മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത്. വേശ്യാവൃത്തിയിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നത്. ബാക്കി പെണ്‍കുട്ടി എടുക്കുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിലെ റെയ്ഡില്‍ കണ്ടെത്തിയ നാല് സ്ത്രീകളും 20 വയസ്സിനടുത്ത് മാത്രം പ്രായമുള്ളവരാണ്. ഒരാള്‍ നേപ്പാളില്‍ നിന്നും രണ്ട് പേര്‍ ബിഹാറില്‍ നിന്നും ഉള്ളവരാണ്. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
മൊബൈൽ ഫോൺ, വാച്ച്, പണം എന്നിവ കൂടാതെ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം 370 (ആരെയെങ്കിലും അടിമ വേലയ്ക്ക് ഉപയോഗിക്കുക), ഇമ്മോറല്‍ ട്രാഫിക് (പ്രിവൻഷൻ) ആക്ട്-1956 പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam