അച്ഛന്‍റെ കൊലപാതകിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പതിനേഴുകാരന്‍

Web Desk   | Asianet News
Published : Nov 05, 2021, 11:22 AM IST
അച്ഛന്‍റെ കൊലപാതകിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പതിനേഴുകാരന്‍

Synopsis

രാജ് കുമാറിനെ പതിനേഴുകാരന്‍ പിടിച്ചുതള്ളിയ ശേഷം വലിയ കല്ലെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കല്‍ബുര്‍ഗി: അച്ഛന്‍റെ കൊലപാതകിയെ കൊലപ്പെടുത്തി (murder) പതിനേഴുവയസുകാരനായ മകന്‍. കര്‍ണാടകത്തിലെ ( Karnataka) കല്‍ബുര്‍ഗി ജില്ലയിലെ ചിന്‍ചോളി താലൂക്കിലെ ദേഗ്ലമണ്ടി ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. രാജ്കുമാര്‍ എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ പതിനേഴുകാരന്‍റെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ വര്‍ഷങ്ങളായി ജയിലില്‍ ആയിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

രാജ് കുമാറിനെ പതിനേഴുകാരന്‍ പിടിച്ചുതള്ളിയ ശേഷം വലിയ കല്ലെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം നിരന്തരം ഇയാള്‍ കൊലപ്പെടുത്തിയാളുടെ കുടുംബത്തെ ശല്യപ്പെടുത്തുമായിരുന്നു. ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച മധ്യപിച്ചെത്തി ഭീഷണി മുഴുക്കുമ്പോഴായിരുന്നു. പ്രകോപിതനായ പതിനേഴുകാരന്‍ ഇയാളെ ആക്രമിച്ചത്.

കൊല്ലപ്പെട്ട രാജ് കുമാര്‍ സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ക്കെതിരെ നിരവധിപരാതികള്‍ ഗ്രാമീണര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഇയാള്‍ നാട്ടില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേ സമയം പൊലീസ് കസ്റ്റഡിയില്‍ എടുത്ത പതിനേഴുകാരനെ താല്‍ക്കാലികമായി ഷെല്‍റ്റര്‍ ഹോമില്‍ റിമാന്‍റ് ചെയ്തു. കേസില്‍ തുടര്‍ നടപടികള്‍ ആലോചിച്ച് എടുക്കുമെന്ന് ചിന്‍ചോളി പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്