
ഇൻഡോർ: ഇതര ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ 17കാരൻ വെടിവച്ച് കൊന്നു. മധ്യപ്രദേശിൽ ഇൻഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം.
ബുൾബുൾ എന്ന് പേരായ 21കാരിയാണ് കൊല്ലപ്പെട്ടത്. ഇവർ ഇതര ജാതിക്കാരനായ കുൽദീപിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആറ് മാസം മുൻപായിരുന്നു വിവാഹം. ഇത് കുടുംബത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് ബുൾബുളിന്റെ സഹോദരനായ 17കാരൻ സഹോദരിയെ കൊലപ്പെടുത്തിയത്.
വിവാഹ ശേഷം നാടുവിട്ട ഇരുവരും ഇന്ന് രാവിലെ ബുൾബുളിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ സഹോദരൻ ബുൾബുളിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയെ ഉടൻ തന്നെ പ്രദേശത്തെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പ്രതി പൊലീസിൽ കീഴടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam