
ലഖ്നൌ: ഉത്തർപ്രദേശിൽ മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ 17-കാരൻ ബലാത്സംഗം ചെയ്തതായി പരാതി. ഇറ്റാ ജില്ലയിലാണ് സംഭവം. പീഡിപ്പിക്കപ്പെട്ട കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയെ ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു..
കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൌണ്ടിൽ കളിക്കുന്ന കുട്ടികളെ നോക്കാൻ ഏൽപ്പിച്ച് പുറത്തുപോയിരിക്കുകയായിരുന്നു അമ്മ. അയൽവാസിയായ 17-കാരൻ കുഞ്ഞിന്റെ കരച്ചിലടക്കാൻ ശ്രമിക്കുന്നതാണ് തിരിച്ചുവരുമ്പോൾ അമ്മ കാണുന്നത്. കുട്ടി മലമൂത്രവിസർജനം നടത്തിയെന്നും പിചരിക്കുകയായിരുന്നു എന്നുമാണ് 17-കാരൻ പറഞ്ഞത്. കുട്ടിയെ വൃത്തിയാക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ചോര വരുന്നത് കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ബലാത്സംഗ കുറ്റവും പോക്സോയും ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിങ് അറിയിച്ചു. .പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam