സംശയാസ്പദമായ നിലയിൽ കാറുകൾ, പരിശോധിച്ചപ്പോൾ എംഡിഎംഎ, ലഹരിയുമായി 18കാരിയും യുവാക്കളും പിടിയിൽ

Published : Jun 25, 2023, 12:08 PM ISTUpdated : Jun 25, 2023, 12:09 PM IST
സംശയാസ്പദമായ നിലയിൽ കാറുകൾ, പരിശോധിച്ചപ്പോൾ എംഡിഎംഎ, ലഹരിയുമായി 18കാരിയും യുവാക്കളും പിടിയിൽ

Synopsis

ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

കൊച്ചി: രാസലഹരിയുമായി 18കാരിയായ യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. നെടുവന്നൂർ പെരുമ്പാട്ട് വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടിൽ അഖിൽ (24), എൻ.എ.ഡി നൊച്ചിമ ചേനക്കര വീട്ടിൽ ഫൈസൽ (35), ചൊവ്വര പട്ടൂർകുന്ന്, തച്ചപ്പിള്ളി വീട്ടിൽ അനഘ (18) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Read More... നാട്ടുകാരുമായി വാക്കുതർക്കം, കാർ തടഞ്ഞ് പൊലീസിനെ വിളിച്ചു, പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി

കാറിന്‍റെ ഡാഷ് ബോർഡിൽ നിന്നും 8.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇൻസ്പെക്ടർ എൻ.എ. അനൂപ്, എസ്.ഐമാരായ ഹരീഷ്, ജെ. റോജോമോൻ, എസ്.സി.പി.ഒമാരായ ജയന്തി, ഷൈജു, സി.പി. ഒമാരായ രെജിത്ത്, ഷിജോ പോൾ, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം റൂറൽ ജില്ലയിൽ നിന്ന് രണ്ടേമുക്കാൽക്കിലോ കഞ്ചാവ്, 22 എൽഎസ്ഡി സ്റ്റാമ്പ് , നാൽപ്പത് ഗ്രാം രാസലഹരി എന്നിവയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ