ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ; പോക്സോ പ്രകാരം കേസ്

Published : Nov 01, 2022, 11:56 PM ISTUpdated : Nov 02, 2022, 12:02 AM IST
ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ; പോക്സോ പ്രകാരം കേസ്

Synopsis

ചോദ്യം ചെയ്യലിൽ മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. കടക്കൽ സ്വദേശിയായ എട്ടാം ക്ലാസുകാരിയെയും സമാനമായ രീതിയിൽ പ്രതി നീരജ് പീഡിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ കൊല്ലത്ത് പിടിയിൽ. ഇടത്തറ സ്വദേശി നീരജിനെയാണ് ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചടയമം​ഗലം സ്വദേശിയായ ഏഴാം ക്ലാസുകാരിയെ ഇൻസ്റ്റ​ഗ്രാം വഴിയാണ് നീരജ് പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുമായി  സൗഹൃദത്തിലായി. ഒടുവിൽ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ നീരജ് ഏഴാം ക്ലാസുകാരിയ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ നീരജിനെ നാട്ടുകാർ തട‍ഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. 

ചോദ്യം ചെയ്യലിൽ മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. കടക്കൽ സ്വദേശിയായ എട്ടാം ക്ലാസുകാരിയെയും സമാനമായ രീതിയിൽ പ്രതി നീരജ് പീഡിപ്പിച്ചിരുന്നു. രണ്ട് കുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയ  പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

 

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ