ശിക്ഷാവിധി കേട്ട ഉടന്‍ 'മുങ്ങി'; പോക്സോ കേസിലെ പ്രതിയെ കർണാടകത്തിൽ നിന്ന് പിടികൂടി

Published : Nov 01, 2022, 10:34 PM ISTUpdated : Nov 04, 2022, 12:31 PM IST
ശിക്ഷാവിധി കേട്ട ഉടന്‍ 'മുങ്ങി'; പോക്സോ കേസിലെ പ്രതിയെ കർണാടകത്തിൽ നിന്ന് പിടികൂടി

Synopsis

ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് പ്രതി മുങ്ങിയത്.

പാലക്കാട്: പട്ടാമ്പി പോക്സോ കേസിൽ വിധി കേട്ടതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകത്തിൽ നിന്ന് പിടികൂടി. പോക്സോ കോടതിയിൽ നിന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ പ്രതിയെ ചാലിശ്ശേരി പൊലീസാണ് പിടികൂടിയത്. പാലക്കാട് എസ്പി വിശ്വനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കർണാടകയിൽ നിന്ന് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെ പിടികൂടിയത്. പ്രതിയുടെ നമ്പർ ട്രാക്ക് ചെയ്താണ് അന്വേഷണസംഘം ഞായറാഴ്ച കർണാടകയിലേക്ക് തിരിച്ചത്. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് പ്രതി മുങ്ങിയത്. 2021 ചാലിശ്ശേരിയിൽ നടന്ന പോക്സ് കേസിലെ പ്രതി കൂറ്റനാട് ആ മക്കാവ് സ്വദേശി ഹരിദാസൻ സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച ഉച്ചയോടെ കേസിൽ വിധി വന്ന ഉടനെ പട്ടാമ്പി പോക്സോ കോടതിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. ഷൊർണൂർ ഡിവൈഎസ്പി നേതൃത്വത്തിലുള്ള ചാലിശ്ശേരി എസ് ഐ കെ ജെ പ്രവീൺ അബ്ദുൽ റഷീദ്, റഷീദ് അഷറഫ്, കമൽ എന്നീ സംഘമാണ് കർണാടകയിൽ നിന്നും ഹരിദാസിനെ പിടികൂടിയത്. പിടികൂടിയതിന് ശേഷം പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കി  പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

Also Read: ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ; പോക്സോ പ്രകാരം കേസ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ