
കാസര്‍കോട്: മടിക്കൈയില്‍ അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു. 19 വയസുള്ള സുജിത്താണ് ജീവനൊടുക്കിയത്. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
ചിരവ കൊണ്ട് അടിയേറ്റ സുധ ബോധം കെട്ട് വീണു. പിന്നീട് ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകന്‍ സുജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുധ അലറി വിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കയ്യൂരില്‍ ഐടി വിദ്യാര്‍ത്ഥിയാണ് മരിച്ച സുജിത്ത്. ഭര്‍ത്താവ് ഉപേക്ഷിച്ച സുധയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)
'കൊല്ലത്തായാലും ആലപ്പുഴ ആയാലും തല്ല് വേണ്ട, സോറി മതി'; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്
പൊലീസുകാർ ഇൻഷുറൻസ് ഏജന്റുമാരായി വേഷമിട്ടു, അന്വേഷണത്തിൽ തെളിഞ്ഞത് 25 വർഷം പഴക്കമുള്ള കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam