
ആലപ്പുഴ: ആലപ്പുഴ അവലക്കുന്നിൽ പൊലീസിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച് 19 കാരൻ ആത്മഹത്യ ചെയ്തു. പത്തൊമ്പതുകാരനായ മാധവനാണ് മരിച്ചത്, മാധവൻ എഴുതിയതായി കരുതുന്ന ആത്മഹത്യ കുറിപ്പിൽ പ്രദേശത്തെ പോലീസിനെതിരെയും പരാമർശമുണ്ട്.
ഇന്നലെയാണ് മാധവനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുട്ടുകാരനമായുണ്ടായ അടിപിടിക്കേസിലായിരുന്നു ഇത്. പരാതിക്കാരന്‍റെ അമ്മ വക്കീൽ ഗുമസ്തയാണ് ഇവർ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിച്ചെന്നും പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
മാധവന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam