
ദില്ലി: രാജ്യതലസ്ഥാനത്ത് വനിതാ യൂബർ ക്യാബ് ഡ്രൈവർക്ക് നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി ദില്ലിയിലെ കശ്മീർ ഗേറ്റിലെ അന്തർ സംസ്ഥാന ബസ് ടെർമിനസിനു സമീപം രണ്ടുപേർ കാറിനുനേരെ കല്ലെറിയുകയും കവർച്ച നടത്താൻ ശ്രമിക്കുകയുമായിരുന്നു. ദില്ലി സമയപുര്‍ ബാദ്‍ലി സ്വദേശി പ്രിയങ്കയ്ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഒരു ഉപഭോക്താവിന്‍റെ കോള്‍ ലഭിച്ച പ്രകാരം ഐഎസ്‍ബിടിയിലേക്ക് പോവുകയായിരുന്നു പ്രിയങ്ക.
മൂടല്‍മഞ്ഞ് കാരണം കാര്‍ പതിയയാണ് ഓടിച്ചിരുന്നത്. ഉപഭോക്താവിലേക്ക് 100 മീറ്റർ അകലെയായി കാര്‍ എത്തിയപ്പോള്‍ രണ്ട് പേർ മുന്നിലേക്ക് ചാടിവരികയും വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് തകർത്തതും. ചില്ല് പൊട്ടിച്ചെത്തിയ കല്ല് തന്‍റെ തലയിലാണ് കൊണ്ടതെന്ന് പ്രിയങ്ക പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ രണ്ട് പേർ തന്നെ ഉപദ്രവിക്കുകയും തന്റെ പക്കൽ ഉണ്ടായിരുന്ന പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രിയങ്ക പറഞ്ഞു.
ഒരാൾ തന്‍റെ കൈയിൽ പിടിച്ചപ്പോൾ മറ്റൊരാൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു. ബലപ്രയോഗത്തിനിടെ ഫോണ്‍ തിരികെ പിടിച്ച് വാങ്ങാന്‍ സാധിച്ചു. ഇതിനിടെ കാറിന്‍റെ കീ തട്ടിയെടുത്ത് രക്ഷപെടാനും അവര്‍ ശ്രമിച്ചതായി പ്രിയങ്കയുടെ പരാതിയില്‍ പറയുന്നു. കാർ തന്‍റേതല്ലെന്ന് പറഞ്ഞ് ബഹളം വച്ചപ്പോൾ അവരിൽ ഒരാൾ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു. കഴുത്തിലും നെഞ്ചിലും അടക്കം അങ്ങനെയാണ് പരിക്കേറ്റത്.
യൂബറിലെ എമർജൻസി നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്നും ലഭ്യമായ പാനിക് ബട്ടണിൽ ഏറെ നേരം അമർത്തിയിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു. അതുവഴി കടന്ന് പോയ പോകുന്ന നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും രക്ഷിക്കാൻ എത്തിയില്ല. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയതെന്നും പ്രിയങ്ക പറഞ്ഞു.
ജനുവരി 10ന് പുലർച്ചെ രണ്ട് മണിയോടെയാണ് കോൾ വന്നതെന്നും കവർച്ചശ്രമത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും കശ്മീർ ഗേറ്റ് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രിയങ്കയുടെ കഴുത്തിൽ നിന്ന് രക്തസ്രാവം കണ്ടെത്തിയത്. എന്നാൽ, കശ്മീർ ഗേറ്റ് പോലീസ് കേസെടുത്ത് ഐപിസി സെക്ഷൻ 393 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ജീവന് ഭീഷണി; പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam