നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : 21 കാരന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

Published : Dec 28, 2022, 09:45 PM IST
നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : 21 കാരന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

Synopsis

ഇടുക്കി പോലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി

ഇടുക്കി : ഇടുക്കിയിൽ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് 21 കാരന് അഞ്ചു  വർഷം കഠിന തടവും 25000 രൂപ പിഴയും. ഇടുക്കി മണിയാറൻകുടി സ്വദേശിയായ 21 കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസാണ് ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നൽകണമെന്നും കോടതി ഉത്തരവിട്ടു . ഇടുക്കി പോലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ