
ഛത്തീസ്ഗഡ്: സംസാരിക്കാൻ വിസമ്മതിച്ചെന്ന കാരണത്താൽ ഇരുപത് വയസ്സുകാരിയായ യുവതിയെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്. 51 തവണയാണ് യുവതിയെ കുത്തിയത്. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഡിസംബർ 24ന് സൗത്ത് ഈസ്റ്റേൺ കോൾഫീൾഡ്സ് ലിമിറ്റഡിനു സമീപമുള്ള പമ്പ് ഹൗസ് കോളനിയിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നതെന്ന് സിറ്റി സൂപ്രണ്ട് ഓഫ് പൊലീസ് വ്യക്തമാക്കി.
പ്രതി എത്തുന്ന സമയത്ത് യുവതി വീട്ടിൽ തനിച്ചായിരുന്നു. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ തലയിണ കൊണ്ട് യുവതിയുടെ വായ് അമർത്തിപ്പിടിച്ചതിന് ശേഷമാണ് സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊന്നത്. യുവതിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരിയെയാണ് കണ്ടത്. യുവതിയുടെ സുഹൃത്തായിരുന്നു പ്രതി എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മൂന്നു വർഷം മുമ്പ് ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്താണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലാകുന്നത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു യുവതി.
ബസിൽ വെച്ച് കാണുമ്പോൾ യുവതി ഇയാളുമായി സംസാരിക്കുമായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി അഹമ്മദാബാദിലേക്ക് പോയ യുവതി ഇയാളുമായി ഫോണിലും സൗഹൃദം നിലനിർത്തിയിരുന്നു. പിന്നീട് വിളിക്കാതായി. ഇതോടെ ഇയാൾ യുവതിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam