നാദാപുരത്തുള്ള പെണ്‍കുട്ടിയുമായി പ്രണയം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

Published : Aug 18, 2021, 05:53 PM ISTUpdated : Aug 18, 2021, 06:15 PM IST
നാദാപുരത്തുള്ള പെണ്‍കുട്ടിയുമായി പ്രണയം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്ന് പറഞ്ഞ് അജ്നാസിനെ തൊട്ടിൽപ്പാലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ സഹോദരനടക്കമുള്ള പത്തംഗ സംഘമെത്തി കാറിൽ നാദാപുരത്തേക്ക് തട്ടികൊണ്ടു പോയെന്നാണ് ആരോപണം. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. 

പ്രണയ ബന്ധത്തിന്‍റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ  ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം.

വയനാട് മാനന്തവാടിയിൽ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന 21 വയസുകാരൻ അജ്നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടികൊണ്ടു പോയി മർദിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്ന് പറഞ്ഞ് അജ്നാസിനെ തൊട്ടിൽപ്പാലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ സഹോദരനടക്കമുള്ള പത്തംഗ സംഘമെത്തി കാറിൽ നാദാപുരത്തേക്ക് തട്ടികൊണ്ടു പോയെന്നാണ് ആരോപണം. ബന്ധുക്കൾ ചേർന്ന് ഇരു കാലുകളും കെട്ടിവെച്ച് മർദിച്ചു. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്ന് അജ്നാസ് പറയുന്നു.

കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് വീട്ടിൽ തിരിച്ചെത്തിയ അജ്നാസിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അജ്നാസിന്‍റെ ഇരുചക്ര വാഹനവും മൊബൈൽ ഫോണും തല്ലി തകർത്തുവെന്നാണ് ആക്ഷേപം. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് മർദനമേറ്റ അജ്നാസ് പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി