
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമൽ ഭവനിൽ അരോമൽ (21) എന്നയാളിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങമല സ്വദേശിയായ 16 വയസുള്ള പെൺകുട്ടിയ കാണാനില്ല എന്ന പരാതിയിലെ അന്വേഷണത്തിലാണ് ആരോമല്‍ കുടുങ്ങിയത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തിയത്.
പെൺകുട്ടിയും യുവാവും കല്ലമ്പലം ഭാഗത്ത് ഉള്ളതായി കണ്ടെത്തിയ പൊലീസ് ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ സ്നേഹം നടിച്ചു കൂട്ടി കൊണ്ടു പോയി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തിയതോടെ ആരോമലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആരോമലിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലോട് പൊലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. നെടുമങ്ങാട് ഡിവൈഎസ്പി ജെ.ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി കെ മനോജ് , എസ്‌ഐ നിസ്സാറുദീൻ, ജിഎസ്ഐ ഭുവനചന്ദ്രൻ നായർ, എഎസ്‌ഐ അജി , രാജേഷ്, നസീറ, ഷിബു , നിസ്സാം വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam