ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം; 22കാരന് തടവും പിഴയും

Published : Jan 29, 2024, 05:22 PM ISTUpdated : Jan 29, 2024, 06:17 PM IST
ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം; 22കാരന് തടവും പിഴയും

Synopsis

വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവിനും 30000 രൂപ പിഴ അടക്കാനുമാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് മാസത്തിലാണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്.

കല്‍പ്പറ്റ: ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും. ബംഗാള്‍ സാലര്‍ സ്വദേശി എസ്.കെ. ടിറ്റു(22)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവിനും 35000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് മാസത്തിലാണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്.

മാനന്തവാടി സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയും സഹോദരിയും രാവിലെ സ്‌കൂളിലേക്ക് റോഡിലൂടെ നടന്നുപോകുമ്പോഴാണ് പ്രതി കുട്ടിയുടെ കൈക്ക് പിടിച്ച് തട്ടികൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജി ബബിതയാണ് ഹാജരായത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്