'10 വർഷത്തെ അടുപ്പം, പ്രണയം, ഒടുവിൽ സംശയം', ടെക്കിയായ കാമുകിയെ കാണാനെത്തി, ഓയോ റൂമിൽ വെച്ച് വെടിവെച്ച് കൊന്നു

Published : Jan 29, 2024, 01:15 PM IST
'10 വർഷത്തെ അടുപ്പം, പ്രണയം, ഒടുവിൽ സംശയം', ടെക്കിയായ കാമുകിയെ കാണാനെത്തി, ഓയോ റൂമിൽ വെച്ച് വെടിവെച്ച് കൊന്നു

Synopsis

കഴിഞ്ഞ പത്തു വര്‍ഷമായി പ്രണയത്തിലായിരുന്നു ഋഷഭും വന്ദനയുമെന്ന് പൂനെ പൊലീസ് പറഞ്ഞു. വന്ദനയെ കാണാന്‍ പൂനെയില്‍ എത്തിയതായിരുന്നു ഋഷഭ്.

പൂനെ : പൂനെയിലെ ഹോട്ടലില്‍ ഐടി ജീവനക്കാരിയായ യുവതിയെ കാമുകന്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്ത് വഡഷത്തെ പ്രണയത്തിനൊടുവിൽ കാമുകനായ ഋഷഭ് നിഗം ഉത്ത‌ർപ്രദേശ് ലഖ്നൗ സ്വദേശി  വന്ദന ദ്വിവേദിയെ കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്നാണെന്ന് പൊലീസ്. കുറച്ച് നാളുകളായി വന്ദന തന്നെ അവഗണിക്കുകയാണെന്ന് ഋഷഭ് പരാതിപ്പെട്ടിരുന്നും ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതൊന്നും പൊലീസ് പറഞ്ഞു. 

ശനിയാഴ്ച രാത്രി പൂനെ പിംപ്രി ചിഞ്ച്‌വാദ് ഹിഞ്ജേവാടി ഏരിയയിലെ ഓയോ ഹോട്ടലിലാണ് സംഭവം നടക്കുന്നത്.  രണ്ട് വർഷമായി രാജീവ് ഗാന്ധി ടെക്നോ പാർക്കിലെ പൂനെ ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വന്ദന.  കഴിഞ്ഞ പത്തു വര്‍ഷമായി പ്രണയത്തിലായിരുന്നു ഋഷഭും വന്ദനയുമെന്ന് പൂനെ പൊലീസ് പറഞ്ഞു. വന്ദനയെ കാണാന്‍ പൂനെയില്‍ എത്തിയതായിരുന്നു ഋഷഭ്. ജനുവരി 25 മുതല്‍ ഇരുവരും സംഭവം നടന്ന ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. സമീപ കാലത്തെ വന്ദനയുടെ സ്വഭാവത്തില്‍ ഋഷഭിന് സംശയങ്ങള്‍ തോന്നിയതിനാല്‍ കൊല്ലണമെന്ന ഉദേശത്തോടെയാണ് പ്രതി പൂനെയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.   

സംഭവം നടന്ന ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വന്ദന തന്നെ അവ​ഗണിക്കുനെന്ന പേരിൽ രൂക്ഷമായ തർക്കങ്ങൾ ഉണ്ടാവുകയായിരുന്നു. തർക്കത്തിനൊടുവിൽ പ്രകോപിതനായ ‌ഋഷഭ് കയ്യിൽ കരുതിയ തോക്ക് വെച്ച് വന്ദനയുടെ നെഞ്ചിലേക്കും തലയിലേക്കും വെടിയുതിർത്തു. ഹോട്ടലിന്റെ പ്രദേശത്ത് മറാഠാ റിസർവേഷൻ സംബന്ധിച്ച തീരുമാനത്തെത്തുടർന്നുള്ള ആഘോഷങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുകയും ആളുകൾ പടക്കം പൊട്ടിക്കുകയും ചെയ്തതിനാൽ റൂമിൽ നിന്നുള്ള വെടിയുതിർത്ത ശബ്ദം ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചില്ല. പിറ്റേന്ന് രാവിലെയാണ് കൊലപാതക വിവരം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതകത്തിനു ശേഷം രാത്രി ഏറെ വൈകി മുറിയിൽ നിന്ന് പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നകബന്ദിയിൽ നിന്നും മും​ബെ പൊലീസ്  ഇയാളെ പിടികൂടുകയായിരുന്നു.  പ്രതിയുടെ കയ്യിൽ നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെടുത്തു. വന്ദനയും ഋഷഭും തമ്മിൽ 2014 മുതൽ പരസ്‌പരം അറിയാവുന്നവരാണെന്നും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും പൂനെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ബാപ്പു ബംഗാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Read More :  '2 വർഷത്തെ പ്രണയം തകർന്നു, പലതവണ പൊലീസ് സ്റ്റേഷൻ കയറി'; ഇൻസ്റ്റഗ്രാമിൽ ലൈവ്, പിന്നാലെ ജീവനൊടുക്കി യുവാവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ