കാമുകിക്ക് ജന്മദിനത്തിൽ സമ്മാനം നല്‍കാനായി കത്തി കാണിച്ച് മോഷണം; 22 കാരനെ പൊലീസ് പൊക്കി

By Web TeamFirst Published Aug 20, 2021, 9:15 PM IST
Highlights

ബസ്റ്റാന്‍റിന് പരീസരത്ത് നിന്നും നാല് പേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. 

ദില്ലി: കാമുകിക്ക് ജന്മദിന സമ്മാനം നല്‍കാനായി പണമില്ലാത്തതിനാല്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ ദാബ്രി സ്വദേശി വിരാട് സിംഗാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. കാമുക്കിക്ക് വിലയേറിയ പിറന്നാള്‍ സമ്മാനം നല്‍കാനായി പ്രതി കത്തികാണിച്ച് നാല് പേരില്‍ നിന്നും പണവും മൊബൈലും രേഖകളും മോഷ്ടിക്കുകയായിരുന്നു.

ദാബ്രിയിലെ സീതാപുരി ബസ് സ്റ്റാൻഡിന് സമീത്ത് വച്ചാണ് യുവാവ് മോഷണം നടത്തിയത്. ബസ്റ്റാന്‍റിന് പരീസരത്ത് നിന്നും നാല് പേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. ഗുഡ്ഗാവിലെ ഒരു കോള്‍സെന്‍ററില്‍ ജോലിക്കാരനായിരുന്നു പ്രതി വിരാട് സിംഗ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കാമുകിയുടെ ജന്മദിനമായിരുന്നു. കാമുകിക്ക് വിലയേറിയ സമ്മാനം കൊടുക്കാനായി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷ്ടിക്കപ്പെട്ട നാല് പേരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്ക് കുരുക്ക് വീണത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധര്‍മ്മപുരയിലെ ഗുര്‍ജാര്‍ ഡയറിക്ക് സമീപത്തുവച്ചും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിരാട് സിംഗ് തട്ടിയെടുത്ത നാല് മൊബൈല്‍ ഫോണുകളില്‍ ഒരു മൊബൈല്‍ പ്രതിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!