ഇതര മതത്തിലെ പെണ്‍കുട്ടിക്കൊപ്പം യാത്രചെയ്ത യുവാവിനെ ബസില്‍ നിന്ന് പിടിച്ചിറക്കി കുത്തി, ക്രൂര മര്‍ദ്ദനം

Published : Apr 02, 2021, 10:42 PM IST
ഇതര മതത്തിലെ പെണ്‍കുട്ടിക്കൊപ്പം യാത്രചെയ്ത യുവാവിനെ ബസില്‍ നിന്ന് പിടിച്ചിറക്കി കുത്തി, ക്രൂര മര്‍ദ്ദനം

Synopsis

 വിവിധ മതവിഭാഗത്തിൽപ്പെട്ട സഹപാഠികളും സുഹൃത്തുക്കളുമായ ആൺകുട്ടിയെയും പെൺകുട്ടിയെയും കാറില്‍ വന്നെത്തിയ ആക്രമി സംഘം ബസില്‍ നിന്നും  പിടിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

ബെംഗളൂരു: ഇതര മതത്തിലെ പെണ്‍കുട്ടിക്കൊപ്പം യാത്രചെയ്തെന്നാരോപിച്ച് ബസ് തടഞ്ഞ് നിര്‍ത്തി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മംഗലാപുരത്തിനടുത്താണ് സംഭവം. മംഗലാപുരം സ്വദേശിയായ 23 കാരനെയാണ് കാറിലെത്തിയ സംഘം ബസില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തത്.  ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവുമായി ബന്ധപ്പെട്ട്  നാല്  ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. വിവിധ മതവിഭാഗത്തിൽപ്പെട്ട സഹപാഠികളും സുഹൃത്തുക്കളുമായ ആൺകുട്ടിയെയും പെൺകുട്ടിയെയും കാറില്‍ വന്നെത്തിയ ആക്രമി സംഘം ബസില്‍ നിന്നും  പിടിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊസീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തങ്ങള്‍ സഹപാഠികളാണെന്നും വര്‍ഷങ്ങളായി പരിചയമുള്ളവരാണെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. പ്രതികള്‍ക്കതെിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും ഒരുമിച്ച് സംഞ്ചരിക്കുന്നത് ആരാണ് അക്രമികളെ അറിയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  അസിസ്റ്റന്‍റ്  പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് അന്വേഷണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ