ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് ഭർത്താവ് പോയി, പിന്നാലെ ജീവനൊടുക്കി 23കാരി

Published : Dec 27, 2023, 08:17 AM ISTUpdated : Dec 27, 2023, 08:23 AM IST
ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് ഭർത്താവ് പോയി, പിന്നാലെ ജീവനൊടുക്കി 23കാരി

Synopsis

ഭർത്താവിന്റെ അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ യുവതി തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോവുകയായിരുന്നു

തിരുവനന്തപുരം: ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന യുവതിയുടെ ആത്മഹത്യ ഭർത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്ത് കൊണ്ട് പോയതിന് പിന്നാലെ. തിരുവനന്തപുരം തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്താണ് 23കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാന്റെയും സുൽഫത്തിൻറെയും മകൾ ഷഹ്‌ന (23) യെയാണ് ജീവനൊടുക്കിയത്.

ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് കാട്ടാക്കട സ്വദേശിയുമായി ഷഹ്നയുടെ വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭർത്താവുമായുള്ള സ്വരച്ചേർച്ച പ്രശ്നങ്ങളേ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിൽ കഴിയുയുകയായിരുന്നു ഷഹ്ന. ഇന്നലെ ഭർത്താവിന്റെ അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ യുവതി തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോവുകയായിരുന്നു. പിന്നാലെ യുവതി മുറിയിൽ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാൽ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം ഇന്ന് നടക്കുമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടിൽ വെച്ച് മര്‍ദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കം വീട്ടുകാര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സാമ്പത്തികം കുറഞ്ഞതിന്റെ പേരിൽ ഭർതൃ മാതാവ് പീഡിപ്പിച്ചിരുന്നുവെന്നും ഷഹനയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നുണ്ട്. ഒന്നര വയസ്സുള്ള റിയാസ് ആണ് ഏക മകൻ. സഹോദരൻ: സെയ്ദ് മുഹമ്മദ്.

ഭർതൃമാതാവിന്റെ മാനസിക പീഡനം, തലസ്ഥാനത്ത് യുവതി ജീവനൊടുക്കി; മര്‍ദ്ദനമേറ്റ തെളിവടക്കം പുറത്ത് വിട്ട് ബന്ധുക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ