പാലക്കാട് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 72 കാരന്‍ പൊലീസ് കസ്റ്റഡിയിൽ

Published : Dec 27, 2023, 08:17 AM IST
പാലക്കാട് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 72 കാരന്‍ പൊലീസ് കസ്റ്റഡിയിൽ

Synopsis

മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.

പാലക്കാട്: പാലക്കാട് നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ