മാലമോഷണം തടഞ്ഞു; കൈക്കുഞ്ഞുമായി പോയ യുവതിയെ കുത്തിക്കൊലപ്പെടുത്തി

Published : Feb 28, 2021, 11:10 PM ISTUpdated : Feb 28, 2021, 11:12 PM IST
മാലമോഷണം തടഞ്ഞു; കൈക്കുഞ്ഞുമായി പോയ യുവതിയെ കുത്തിക്കൊലപ്പെടുത്തി

Synopsis

ശനിയാഴ്ച്ച രാത്രി 9.30ന് ദില്ലി ആദര്‍ശ് നഗറിലാണ് സംഭവം. സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ കൈക്കുഞ്ഞിനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിമ്രാന്‍. ആള്‍തിരക്കില്ലാത്ത വഴിയിലേക്ക് കടന്ന സിമ്രാന് പുറകിലൂടെ വന്ന രണ്ട് പേര്‍ അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.  

ദില്ലി: ദില്ലിയില്‍ മാല പിടിച്ചു പറിക്കുന്നത് തടഞ്ഞ യുവതിയെ കുത്തിക്കൊന്നു. 25 വയസ്സുകാരി സിമ്രാന്‍ കൈക്കുഞ്ഞുമ്മായി വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ശനിയാഴ്ച്ച രാത്രി 9.30ന് ദില്ലി ആദര്‍ശ് നഗറിലാണ് സംഭവം. സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ കൈക്കുഞ്ഞിനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിമ്രാന്‍. ആള്‍തിരക്കില്ലാത്ത വഴിയിലേക്ക് കടന്ന സിമ്രാന് പുറകിലൂടെ വന്ന രണ്ട് പേര്‍ അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളില്‍ ഒരാള്‍ സിമ്രാനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സിമ്രാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സിമ്രാന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

ദില്ലി വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത ദില്ലി പൊലീസ് പത്ത് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ സ്ഥലത്ത് സമാനമായ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം