ഫേസ്ബുക്കിൽ പരിചയം, ചാറ്റിങ്, ഗർഭിണിയാക്കിയ യുവതിയെ ശാരീരികമായി പീഡിപ്പിച്ച് ഗർഭഛിദ്രം നടത്തി, അറസ്റ്റ്

Published : Jun 04, 2023, 10:50 PM ISTUpdated : Jun 05, 2023, 12:23 AM IST
ഫേസ്ബുക്കിൽ പരിചയം, ചാറ്റിങ്, ഗർഭിണിയാക്കിയ യുവതിയെ ശാരീരികമായി പീഡിപ്പിച്ച് ഗർഭഛിദ്രം നടത്തി, അറസ്റ്റ്

Synopsis

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പിന്നാക്ക വിഭാഗത്തിലുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26 കാരൻ അറസ്റ്റിൽ

കട്ടപ്പന: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പിന്നാക്ക വിഭാഗത്തിലുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26 - കാരൻ അറസ്റ്റിൽ. കട്ടപ്പന ഇരുപതേക്കർ സ്വദേശി കരിമ്പോലിൽ പ്രണവ് ആണ് പിടിയിൽ ആയത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ 21 -കാരിയെയാണ് പ്രണവ് പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരമായി ചാറ്റിംഗ് നടത്തിയാണ് വിവാഹ വാഗ്ദാനം നൽകിയത്. ഇത് വിശ്വസിച്ച യുവതിയെ  എറണാകുളം, അടിമാലി, പെരുമ്പാവൂർ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രണവിൻറെ ഇരുപതേക്കറിലുള്ള വീട്ടിലുമെത്തിച്ചാണ് പീഡിപ്പിച്ചത്. 

പീഡനത്തെ തുടർന്ന് ഗർഭിണിയായതോടെ ഗർഭഛിദ്രം നടത്താൻ  നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന്  മാനസിക ശാരീരിക പീഡനത്തിലൂടെ ഗർഭഛിദ്രത്തിന് ഇടയാക്കി. ഇതിനു ശേഷം വിവാഹ വാഗ്ദനത്തിൽ നിന്നു പിന്മാറിയ പ്രണവ്  വാഴവര സ്വദേശയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി.  ഇതറിഞ്ഞ് തന്നെ  വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി  യുവതി പ്രണവിൻറെ വീട്ടിലെത്തിയപ്പോൾ  പ്രതിയും മാതാപിതാക്കളും ചേർന്ന്  മർദ്ദിച്ചു. 

Read more:  മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി നഗ്‌നതാപ്രദര്‍ശനം നടത്തി, 42-കാരൻ അറസ്റ്റില്‍

ഇരുപത്തിയൊന്നുകാരി പോലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി.  കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ നിരീക്ഷണത്തിൽ പ്രണവ് തൊഴുപുഴയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയെ വിവരം അറിയിച്ചു. തൊടുപുഴയിൽ ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ വിവരങ്ങളും കൈമാറി. ഇതമുസരിച്ച്  തൊടുപുഴയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ